യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി
യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി.യു.എ.ഇ.യുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് സ്മാരക നാണയം പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു.
നാണയത്തിന് 40 ഗ്രാം ഭാരമുണ്ട്. ഒരു വശത്ത് ശൈഖ് സായിദിന്റെ ഛായാചിത്രവും അദ്ദേഹത്തിന്റെ ‘യൂണിയൻ എന്റെ ആത്മാവിൽ വസിക്കുന്നു’ എന്ന പ്രശസ്തമായ വാക്കുകളുമുണ്ട്. മറുവശത്ത് ‘ഗ്രാൻഡ് മോസ്ക് 50 വർഷം’ എന്നുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.നാണയങ്ങൾ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന് കൈമാറിക്കഴിഞ്ഞു.