Friday, January 10, 2025
Gulf

കോവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കുന്ന യു.എ.ഇയുടെ ‘അൽ ഹുസ്​ൻ’ആപ്പിന്​ അന്താരാഷ്ട്ര പുരസ്കാരം

 

കോവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കുന്ന യു.എ.ഇയുടെ ‘അൽ ഹുസ്​ൻ’ആപ്പിന്​ അന്താരാഷ്ട്ര പുരസ്കാരം.അമേരിക്കയിലെ ഗ്ലോബൽ എക്സലൻസ്​ അവാർഡ്​ കമ്മിറ്റിയാണ്​ ‘ആപ് ഓഫ്​ ദ ഇയർ-2021’പുരസ്കാരം അൽ ഹുസ്​ന്​ സമ്മാനിച്ചത്​. കോവിഡ്​ പ്രതികരണമായി രൂപപ്പെട്ട ആപ്ലിക്കേഷനുകളുടെ കാറ്റഗറിയിലാണ്​ അവാർഡ്​ നേട്ടം. കോവിഡ് പരിശോധന വിവരങ്ങൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റ്​, ഇളവുകൾ എന്നിവക്ക്​ ഉപയോഗിക്കുന്ന ആപ് അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.

സ്‌മാർട്ട്‌ഫോൺ കാമറയോ ആപ്പിന്‍റെ ബിൽറ്റ്-ഇൻ സ്‌കാനറോ ഉപയോഗിച്ച് ആപ് ക്യൂ.ആർ കോഡ് വായിക്കാനാകും. വാക്സിനേഷൻ സ്റ്റാറ്റസും പരിശോധന ഫലങ്ങളും തിരിച്ചറിയാൻ ക്യൂ.ആർ കോഡ് ഉപയോഗിച്ചാൽ സാധ്യമാകും. എക്സ്​പോ അടക്കമുള്ള പരിപാടികൾക്ക്​ പ്രവേശനത്തിനുള്ള അനുമതിയും ആപ്​ വഴി ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *