Thursday, January 9, 2025
National

രാജ്യത്തിന് ഡിജിറ്റൽ കറൻസി വരുന്നു; ഡിജിറ്റൽ റുപ്പീ ഈ സാമ്പത്തിക വർഷം പുറത്തിറക്കും

 

രാജ്യത്തിന്റെ സ്വന്തം ഡിജിറ്റൽ കറൻസി ഈ വർഷം തന്നെ യാഥാർഥ്യമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. റിസർവ് ബാങ്കിന്റെ സമ്പൂർണ നിയന്ത്രണത്തിൽ ഒരുക്കുന്ന ഡിജിറ്റൽ കറൻസി ഈ സാമ്പത്തിക വർഷത്തിൽ തന്നെ പുറത്തിറക്കും. പൂർണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ നിൽക്കുന്നതായിരിക്കും ഡിജിറ്റൽ കറൻസി

ബ്ലോക്ക് ചെയിൻ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി. സാമ്പത്തിക മേഖലക്ക് ഡിജിറ്റൽ റുപ്പീ പുത്തൻ ഉണർവ് നൽകുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു

ബിറ്റ് കോയിനും എഥീറിയവും അടക്കമുള്ള ക്രിപ്‌റ്റോ കറൻസികൾ ദേശീയ ബാങ്കിംഗ് സംവിധാനത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്താണ്. ക്രിപ്‌റ്റോയുടെ കാര്യത്തിൽ കേന്ദ്രം ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *