ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളില്‍ അധ്യാപകർ പരസ്യപ്രസ്താവന നടത്തേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി
അധ്യാപകർ പഠിപ്പിച്ചാൽ മാത്രം മതിയെന്ന പ്രസ്താവനയിൽ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഭിപ്രായങ്ങൾ പറയാൻ അധ്യാപക സംഘടനകൾക്ക് അവകാശമുണ്ട്. എന്നാൽ ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ പരസ്യപ്രസ്താവന പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഫോക്കസ് ഏരിയ വിഷയത്തിലാണ് മന്ത്രിയുടെ മറുപടി
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയയെ എതിർക്കുന്ന അധ്യാപകരെ വിമർശിച്ചായിരുന്നു മന്ത്രിയുടെ പരാമർശം. അധ്യാപകർ പഠിപ്പിച്ചാൽ മാത്രം മതി. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ഓരോ ചുമതല നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് ചുമതലകൾ നിർവഹിക്കേണ്ടെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ
എസ്എസ്എൽസി ക്ലാസുകളിലെ ഫോക്കസ് ഏരിയ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ചതിൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായ പരാതികളാണ് ഉയരുന്നത്. നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങൾക്ക് ചോയ്സ് കുറച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ എ പ്ലസ് കിട്ടലല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.