Sunday, April 13, 2025
Kerala

പെട്ടിമുടിയിൽ 45 പേർ ഇപ്പോഴും കാണാമറയത്ത്; തെരച്ചിൽ ഇന്നും തുടരും

പെട്ടിമുടി മണ്ണിടിച്ചിലിൽ പെട്ട് കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ 26 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 45 പേർ കൂടി മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം

കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി രാജമലയിലെ ഭൂമിയിൽ സംസ്‌കരിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതാണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഒരോ ലയവും ഇരുന്ന സ്ഥാനങ്ങൾ നോക്കിയാണ് മണ്ണു മാറ്റുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴ ശക്തമായതോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എംഎം മണി, ഡീൻ കുര്യാക്കോസ് എംപി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *