24 മണിക്കൂറിനിടെ 2.35 ലക്ഷം പേർക്ക് കൂടി കൊവിഡ്; 871 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,35,532 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇരുപതിനായിരത്തോളം കേസുകളുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമായി
871 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 20,04,333 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒരു ദിവസത്തിനിടെ 3.35 ലക്ഷം പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടി.
കർണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ കുറയുന്നതായാണ് കണക്കുകൾ. കർണാടകയിൽ ഇന്നലെ 31,198 പേർക്കാണ് കോവിഡ്. മഹാരാഷ്ട്രയിൽ 24,948 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കർണാടകയിൽ 20.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 50 പേരാണ് സംസ്ഥാനത്ത് ഇന്നലെ മരിച്ചത്. നിലവിൽ 2,88,767 പേരാണ് ചികിത്സയിലുള്ളത്.