പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര ഡാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതായി സംശയം. കൊടുവള്ളി സ്വദേശിയെയാണ് കാണാതായതായി പ്രാഥമിക വിവരമുള്ളത്. കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം.
നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.