ഭക്ഷ്യമന്ത്രി ജി ആർ അനിലിനും കൊവിഡ് സ്ഥിരീകരിച്ചു; നിരീക്ഷണത്തിൽ പ്രവേശിച്ചു
സംസ്ഥാനത്ത് വീണ്ടുമൊരു മന്ത്രിക്ക് കൂടി കൊവിഡ്. ഭക്ഷ്യമന്ത്രി ജി ആർ അനിലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ മന്ത്രി ഔദ്യോഗിക വസതിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വി എസ് ആശുപത്രിയിൽ ചികിത്സയിലാണ്.