എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലത്ത് 75കാരൻ അറസ്റ്റിൽ
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലം ചാത്തന്നൂരിൽ 75കാരനെ അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ ഉദയഭവനിൽ ഗോപിനാഥ കുറുപ്പാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പരിചയം നടിച്ച് ഇയാൾ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു
കുട്ടി വിവരം അമ്മയോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് പ്രതിയെ പിടികൂടിയത്.