ബ്രിട്ടനിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു
ബ്രിട്ടനിലെ ഗ്ലോസ്റ്റിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കൽ സ്വദേശി ബിൻസ് രാജൻ, കൊല്ലം സ്വദേശിനി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.
അർച്ചനയുടെ ഭർത്താവ് നിർമൽ രമേശിനും ബിൻസിന്റെ ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകനും അപകടത്തിൽ പരിക്കേറ്റു. കൂട്ടുകാരായ ബിൻസും നിർമലും കുടുംബസമേതം ഓക്സ്ഫഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായായിരുന്നു. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.