കൊവിഡ് വ്യാപനം: സിപിഐയുടെ പൊതുപരിപാടികളെല്ലാം ജനുവരി 31 വരെ മാറ്റിവെച്ചു
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെയുള്ള പാർട്ടിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ തിങ്കളാഴ്ച നടത്താനിരുന്ന മണ്ഡലതല ധർണയും ഒഴിവാക്കി
കൊവിഡ് മാനദണ്ഡം പാലിച്ചുമാത്രമേ പാർട്ടിയുടെ സംഘടനാ പരിപാടികൾ നടത്താവൂ എന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും കാനം രാജേന്ദ്രൻ പാർട്ടി ഘടകങ്ങളോട് അഭ്യർഥിച്ചു. നേരത്തെ കോൺഗ്രസും ജനുവരി 31 വരെ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരുന്നു.