ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി; മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക്
സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വർഷത്തേക്ക് ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് താരത്തിന് വിലക്കേർപ്പെടുത്തി. കോടതി വിധിയുടെ ബലത്തിൽ ഓസ്‌ട്രേലിയയിൽ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രി പ്രത്യേക അധികാരമുപയോഗിച്ച് റദ്ദാക്കുകയായിരുന്നു
കൊവിഡ് വാക്‌സിൻ എടുക്കാതെ ഓസ്‌ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരായ നടപടിയും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കിയതെന്നും മന്ത്രി അലക്‌സ് ഹോക് പറഞ്ഞു. അതേസമയം വീണ്ടും കോടതിയെ സമീപിക്കാനാണ് താരത്തിന്റെ തീരുമാനം