അപാകതകളില്ലെന്ന് ബോധ്യപ്പെടുത്തിയാൽ കെ റെയിൽ പദ്ധതി സ്വീകരിക്കുമെന്ന് സുധാകരൻ
അപാകതകളില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ കെ-റെയിൽ പദ്ധതി ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കെ. പി. സി. സി. അധ്യക്ഷൻ കെ. സുധാകരൻ. പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് വസ്തുതയല്ല. ശുദ്ധ അസംബന്ധം കോടതിയിൽ പറഞ്ഞ റെയിൽവേയുടെ വക്കീലിനെതിരേ കേസ് കൊടുക്കുമെന്ന് സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ പദ്ധതി വേണ്ടെന്നുവച്ചത് ഇതേപ്പറ്റി പഠിച്ചശേഷമാണ്. എന്തു രേഖകൾ വെച്ചാണ് കെ-റെയിൽ നല്ലതാണെന്ന് മുഖ്യമന്ത്രി പറയുന്നതെന്നറിയില്ല. കവളപ്പാറയിലെ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പദ്ധതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണ പരിപാടി കോൺഗ്രസ് നടത്തുമെന്നും സുധാകരൻ പറഞ്ഞു.