ശിവശങ്കറിനു രണ്ടു ദിവസത്തിനകം പുതിയ നിയമനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു പുതിയ തസ്തികയിൽ നിയമനം നൽകാനുള്ള നീക്കം സർക്കാർ തലത്തിൽ തുടങ്ങി. രണ്ടു ദിവസത്തിനകം അദ്ദേഹത്തിനു പുതിയ തസ്തിക നൽകി ഉത്തരവിറക്കിയേക്കും.
മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കറിനെ ബുധനാഴ്ച മുതൽ സർവീസിൽ തിരിച്ചെടുത്തു കൊണ്ടു ചീഫ് സെക്രട്ടറി വി.പി.ജോയ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി ആയിരുന്നതിനാൽ അദ്ദേഹം ജോലിക്ക് ഹാജരായില്ല.
ചീഫ് സെക്രട്ടറി മുൻപാകെ വ്യാഴാഴ്ച അദ്ദേഹം റിപ്പോർട്ട് ചെയ്യും. തുടർന്ന് സർക്കാർ തീരുമാനിക്കുന്ന തസ്തികയിൽ അദ്ദേഹത്തെ നിയമിച്ചു കൊണ്ട് ഉത്തരവ് ഇറക്കും.