Thursday, January 23, 2025
Sports

സെഞ്ചൂറിയനും കീഴടക്കി ടീം ഇന്ത്യ: ദക്ഷിണാഫ്രിക്കയെ തകർത്തത് 113 റൺസിന്

 

സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 113 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. സെഞ്ചൂറിയനിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്. ജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. വിജയലക്ഷ്യമായ 305 റൺസിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 68 ഓവറിൽ 191 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.

94ന് നാല് വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 130ൽ അഞ്ചാം വിക്കറ്റ് വീണു. അർധ സെഞ്ച്വറിയുമായി ക്രീസിൽ നിന്ന ക്യാപ്റ്റൻ ഡീൻ എൽഗറാണ് പുറത്തായത്. 77 റൺസാണ് എൽഗർ എടുത്തത്. അടുത്ത 61 റൺസിനിടെ അഞ്ച് വിക്കറ്റുകളും കൂടി പിഴുത് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു

ബവുമ 35 റൺസിനും ക്വിന്റൺ ഡി കോക്ക് 21 റൺസിനും വീണു. മാർകോ ജാൻസൺ 13 റൺസെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, അശ്വിൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 327 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 197 റൺസിന് ഓൾ ഔട്ടായി. 130 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുമായി രണ്ടാമിന്നിംഗ് ആരംഭിച്ച ഇന്ത്യ 174ന് പുറത്തായതോടെയാണ് 305 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *