ദക്ഷിണാഫ്രിക്കക്കും ബാറ്റിംഗ് തകർച്ച; അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു
സെഞ്ചൂറിയനിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കും ബാറ്റിംഗ് തകർച്ച. 104 റൺസ് എടുക്കുന്നതിനിടെ അവർക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 120ന് 5 വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോൾ. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 327 റൺസിന് ഓൾ ഔട്ടായിരുന്നു
ഇന്ത്യൻ സ്‌കോറിനേക്കാൾ 207 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോഴും. 37 റൺസുമായി ബവുമയും എട്ട് റൺസുമായി വിയാൻ മൽഡറുമാണ് ക്രീസിൽ. ക്വിന്റൺ ഡി കോക്ക് 34 റൺസിനും മക്രാം 13 റൺസിനും കീഗാൻ പീറ്റേഴ്‌സൺ 15 റൺസിനും പുറത്തായി. ഡീൻ എൽഗർ ഒരു റൺസും വാൻഡർസൻ 3 റൺസുമെടുത്തു
ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര, സിറാജ്, ഷാർദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി