മോന്‍സണ്‍ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ മുഖ്യ പ്രതി മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരേപിക്കപ്പെട്ട നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.
കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മോന്‍സണിന്റെ പിറന്നാളിന് ശ്രുതി നൃത്ത പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൂടാതെ മുടികൊഴിച്ചിലിന് ചികിത്സ തേടുകയും ചെയ്തുവെന്നാണ് ഇ.ഡി കണ്ടെത്തല്‍. മോന്‍സണ്‍ മാവുങ്കലുമായി ശ്രുതി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.