ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണത്തെ തുടർന്ന് കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിൽ ഗാംഗുലിയെ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്
ഡിസംബർ 27ന് നടത്തിയ പരിശോധനയിലാണ് ഗാംഗുലി കൊവിഡ് പോസിറ്റീവായത്. ഈ വർഷം തുടക്കത്തിൽ ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.