Thursday, January 9, 2025
Kerala

അക്രമവും കുറ്റകൃത്യങ്ങളും തടയാൻ ഓപറേഷൻ കാവലുമായി കേരളാ പോലീസ്

 

അക്രമങ്ങളും മയക്കുമരുന്ന് കടത്തും അടക്കമുള്ളവ തടയാൻ ഓപറേഷൻ കാവൽ എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി പോലീസ്. മയക്കുമരുന്ന് കടത്ത്, മണൽക്കടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കുന്നതിനുമാണ് പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിമാർ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകും. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക സ്‌പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കുകയും ചെയ്യും.

ജാമ്യത്തിലിറങ്ങിയവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ നടപടി സ്വീകരിക്കും. ക്രിമിനൽ കേസിലെ പ്രതികളുടെയും കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെയും നീക്കങ്ങൾ മനസ്സിലാക്കി അന്വേഷണം ഊർജിതമാക്കും. അവരുടെ സങ്കേതങ്ങളിൽ പരിശോധന നടത്തും

നേരത്തെ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കും. ആവശ്യമെങ്കിൽ കാപ്പ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ട അക്രമികളെ ഏതാനും ദിവസത്തിനകം അറസ്റ്റ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *