കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് ഇപ്പോൾ മാർഗരേഖയില്ലെന്ന് കേന്ദ്രസർക്കാർ
രാജ്യത്ത് കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഇപ്പോൾ മാർഗരേഖയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് എല്ലാവർക്കും രണ്ട് ഡോസ് വാക്‌സിൻ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു.
മൂന്നാം ഡോസ് നൽകണമെന്ന് രാജ്യത്തെ രണ്ട് വിദഗ്ധ സമിതികളും നിർദേശിച്ചിട്ടില്ല. രണ്ട് ഡോസ് വാക്‌സിൻ ഒമിക്രോണിന് എതിരെ കാര്യമായ പ്രതിരോധം നൽകില്ലെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ഇതോടെ ബൂസ്റ്റർ ഡോസ് വേണമെന്ന ആവശ്യം ശക്തമായി. ഇതിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 45 ആയി. ഡൽഹിയിൽ പുതുതായി നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗബാധിതരായവരിൽ ആരുടെയും നില ഗുരുതരമല്ല.