കാശ്മീർ അതിർത്തിയിൽ തീ പിടിച്ച ടെന്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച മലയാളി ജവാന് ദാരുണാന്ത്യം
ജമ്മു കാശ്മീർ അതിർത്തിയിൽ മലയാളി ജവാന് ദാരുണാന്ത്യം. ബി എസ് എഫ് ജവാൻ അനീഷ് ജോസഫാണ് മരിച്ചത്. തീ പിടിച്ച ടെന്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മരണപ്പെട്ടത്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ്
ബാരാമുള്ള ഭാഗത്താണ് സംഭവം. തീ പിടിച്ച ടെന്റിൽ നിന്ന് ചാടുന്നതിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് പതിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്. അനീഷിന്റെ ഭാര്യ സിആർപിഎഫ് ഉദ്യോഗസ്ഥയാണ്.