പരുക്കേറ്റ രോഹിത് ശർമ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര രോഹിത് ശർമക്ക് നഷ്ടമാകും. മുംബൈയിൽ നടന്ന പരിശീലനത്തിനിടെ വലത് തുടക്ക് പരുക്കേറ്റ രോഹിതിനെ ടെസ്റ്റ് പരമ്പരയിൽ നിന്നൊഴിവാക്കി. രോഹിതിന്റെ പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ തീരുമാനിച്ചു.
ടെസ്റ്റ് പരമ്പരയിൽ വൈസ് ക്യാപ്റ്റനായിരുന്നു രോഹിത്. അദ്ദേഹം പുറത്തായതോടെ വൈസ് ക്യാപ്റ്റൻ സ്ഥാനം അജിങ്ക്യ രഹാനെക്ക് തന്നെ നൽകുമോ എന്ന കാര്യം തീരുമാനമായിട്ടില്ല. ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലും രോഹിതിന് നഷ്ടമായാൽ പുതിയ നായകനെ ബിസിസിഐക്ക് തെരഞ്ഞെടുക്കേണ്ടി വരും. വിരാട് കോഹ്ലിയെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കി കഴിഞ്ഞ ദിവസമാണ് രോഹിതിനെ നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്.