Saturday, March 8, 2025
National

ആരോഗ്യപ്രവർത്തകരടക്കമുള്ള കൊവിഡ് മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഐഎംഎ

 

എല്ലാ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഐഎംഎ. ഒമിക്രോൺ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം ഐഎംഎ മുന്നോട്ടുവെച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകാനും ഒമിക്രോണിനെ പ്രതിരോധിക്കാനും ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് നല്ലതായിരിക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ജയലാൽ പറഞ്ഞു

കൊവിഡ് വ്യാപിക്കാതിരിക്കാൻ ജനക്കൂട്ടം ഒഴിവാക്കാനുള്ള ശ്രമം വേണം. പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ കൃത്യമായ മുന്നൊരുക്കണം ആവശ്യമാണ്. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിലുള്ള ആശങ്കയും ഐഎംഎ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *