Friday, January 10, 2025
Movies

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ മനോജ് കെ ജയൻ

യുഎഇയുടെ ഗോൾഡൻ വിസ നടൻ മനോജ്  കെ ജയനും സമ്മാനിച്ചു. ഗോൾഡൻ ജൂബിലി ആഘോഷവേളയിൽ ഗോൾഡൻ വിസ ലഭിച്ചത് ഒരു കലാകാരനെന്ന നിലയിൽ അഭിമാന നിമിഷമാണെന്ന് മനോജ് കെ ജയൻ പറഞ്ഞു. ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യുഎഇയിൽ നിന്ന് കിട്ടുന്ന ഈ വിസ ആദരമാണ്. ഈ രാജ്യത്തെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും മനോജ് കെ ജയൻ പ്രതികരിച്ചു

മലയാള സിനിമയിൽ നിന്ന് നിരവധി പേർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഗായിക ചിത്ര, സുരാജ് വെഞ്ഞാറുമ്മൂട്, പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ, നൈല ഉഷ, മമ്മൂട്ടി, ടൊവിനോ, ആശാ ശരത്, പൃഥ്വിരാജ്, മോഹൻലാൽ, മീരാ ജാസ്മിൻ തുടങ്ങിയവരും ഗോൾഡൻ വിസ നേരത്തെ സ്വീകരിച്ചതാണ്.
 

Leave a Reply

Your email address will not be published. Required fields are marked *