വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കുത്തനെ കൂട്ടി
രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 101 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 2095.50 രൂപയായി ഉയർന്നു. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2095 രൂപയും ചെന്നൈയിൽ 2233 രൂപയുമാണ്.
നേരത്തെ നവംബർ ഒന്നിനും വാണിജ്യ സിലിണ്ടറിന് വില വർധിപ്പിച്ചിരുന്നു. 276 രൂപയാണ് അന്ന് വർധിപ്പിച്ചത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വില ഇന്ന് കൂട്ടിയിട്ടില്ല.