Saturday, October 19, 2024
Kerala

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി; ഒമ്പത് ഷട്ടറുകളും തുറന്നു

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അനുവദിനീയ സംഭരണശേഷിയായ 142 അടിയിലേക്ക് ഉയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളും ഉയര്‍ത്തി. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്. ഇന്നലെ രാത്രിയില്‍ 141.9 അടിയായിരുന്നു ജലനിരപ്പ്. ഇ്‌ന് രാവിലെയോടെ 142 അടിയിലേക്ക് എത്തിയതോടെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്.

Leave a Reply

Your email address will not be published.