Friday, January 10, 2025
Kerala

ഫാഷൻ ഗോൾഡ് തട്ടിപ്പ്: നിക്ഷേപകർ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു

ഫാഷൻ ഗോൾഡ് തട്ടിപ്പില്‍ നിക്ഷേപകർ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു. തട്ടിപ്പ് കേസിൽ മുഴുവൻ ഡയറക്ടർമാരെയും പ്രതിചേർക്കണമെന്നും അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് സമരം.

ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ പേരിൽ കോടികൾ പിരിച്ചെടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ ബിനാമി ഇടപാടുകളും കണ്ടെത്തുക, നിക്ഷേപകരുടെ പണം തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കമ്പനിയുടെ ഡയറക്ടർമാരെയും സ്റ്റാഫിനെയും പ്രതിപ്പട്ടികയിൽപ്പെടുത്തി ചോദ്യംചെയ്യണം. ജ്വല്ലറിയുടെ മേധാവിമാർ ആയിരുന്നവരുടെ സ്വദേശത്തും വിദേശത്തുമുള്ള ബിനാമി ഇടപാടുകൾ പരിശോധിക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു. സമരവുമായി മുന്നോട്ട് പോവുന്ന നിക്ഷേപകരെ സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

ഫാഷൻ ഗോൾഡ് നിക്ഷേപകരുടെ സമര പ്രഖ്യാപനവും അവകാശ സംരക്ഷണ റാലിയും ഈ മാസം 14 ന് കാസർകോട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *