Thursday, January 23, 2025
Kerala

മുല്ലപ്പെരിയാർ: റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

മുല്ലപ്പെരിയാർ: റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡാമിലെ റൂൾ കർവിനെ സംസ്ഥാനം ചോദ്യം ചെയ്യുന്നുണ്ട്. റൂൾ കർവ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് സുപ്രീം കോടതി മറ്റന്നാൾ പരിഗണിക്കും.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് തന്നെയാണ് കേരളത്തിന്റെ നിലപാടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ച ഡിസംബറിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *