Saturday, October 19, 2024
Wayanad

വയനാട് ജില്ലയില്‍ 322 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 20.06

 

വയനാട് ജില്ലയില്‍ ഇന്ന് (07.11.21) 322 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 212 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.06 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127462 ആയി. 124125 പേര്‍ രോഗമുക്തരായി. നിലവില്‍ 2452 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2331 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 30 , കോട്ടത്തറ 29 , കൽപ്പറ്റ 25 , മാനന്തവാടി , പുൽപ്പള്ളി 23 വീതം , തൊണ്ടർനാട് 22 , മുട്ടിൽ 19 , എടവക 17 , നെന്മേനി , പൂതാടി 15 വീതം , വെള്ളമുണ്ട 12 , മുള്ളൻകൊല്ലി , പടിഞ്ഞാറത്തറ , വൈത്തിരി 10 വീതം , പനമരം 9 , മീനങ്ങാടി , മൂപ്പൈനാട് , പൊഴുതന 8 വീതം , അമ്പലവയൽ 7 , കണിയാമ്പറ്റ , നൂൽപ്പുഴ 6 വീതം , തവിഞ്ഞാൽ 5 , മേപ്പാടി 4 , തരിയോട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.

*1135 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.11.21) പുതുതായി നിരീക്ഷണത്തിലായത് 1135 പേരാണ്. 687 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8964 പേര്‍. ജില്ലയില്‍ നിന്ന് 1372 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 842179 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 840347 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 712885 പേര്‍ നെഗറ്റീവും 127462 പേര്‍ പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published.