കശ്മീരില്‍ കുഴി ബോംബ് സ്ഫോടനം: രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ജമ്മു കശ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രജൗരി ജില്ലയിലെ നൗഷേരയിലാണ് സ്ഫോടനമുണ്ടായത്.
അതേസമയം, പൂഞ്ച്-രജൗരി ജില്ലാ അതിര്‍ത്തിയിലെ വനമേഖലയില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഇരുപതാം ദിവസത്തിലേക്ക് കടന്നു.
ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്.