പത്തനംതിട്ടയില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഒഴുകിപ്പോയി
പത്തനംതിട്ടയില്‍ കനത്ത മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടല്‍. കനിച്ചേരിക്കുഴിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കനിച്ചേരിക്കുഴിയില് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഒലിച്ചുപോയി.
ഇന്ന് രാവിലെ 9 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിന് പിന്നാലെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. കനിച്ചേരിക്കുഴിയിലെ വര്‍ഗീസിന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനെയാണ് ഇരച്ചെത്തിയ വെള്ളം തള്ളിനീക്കിയത്. സമീപത്തെ മതിലില്‍ കാര്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.