Tuesday, April 15, 2025
Kerala

പുനസംഘടനയില്‍ അതൃപ്തിയറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്

 

സംസ്ഥാന ബിജെപി പുനസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അതൃപ്തിയറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് രമേശ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജയപ്രകാശ്നാരായണന്‍ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെ ലക്ഷ്യംവച്ച് ഒളിയമ്പ് രമേശ് നടത്തിയിരിക്കുന്നത്.

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്ന് കെ സുരേന്ദ്രനെ മാറ്റുമെന്ന ചര്‍ച്ചകള്‍ക്കിടെ എം ടി രമേശിനാണ് അടുത്ത ഊഴമെന്ന് ദേശീയ നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് മറുപക്ഷത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി സുരേന്ദ്രനെ വീണ്ടും പാര്‍ട്ടി അധ്യക്ഷനായി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രഖ്യാപിച്ചത്.

സ്വയം പദവികളില്‍ അഭിരാമിക്കാതെ മറ്റുള്ളവരെ കൈ പിടിച്ചു ഉയര്‍ത്താന്‍ ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വതയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പക്വതയും അനുഭവ പരിചയവും നേതൃത്വത്തിന് അഭികാമ്യമാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ് എം ടി രമേശിന്റെ ഒളിയമ്പ്. സ്വയം പദവിയിലും അധികാരത്തിലും അഭിരമിക്കാതെ മറ്റുള്ളവരെഅഭിരമിക്കാതെ മറ്റുള്ളവരെ കൈപ്പിടിച്ചുയര്‍ത്തുന്നവരാണ് പക്വതയുള്ള നേതൃത്വം. പക്വതയുള്ള നേതൃത്വത്തിന് മാത്രമേ അണികളെ കൂട്ടം തെറ്റാതെ നയിക്കാന്‍ സാധിക്കൂവെന്നാണ് എം ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *