രാജ്യത്ത് 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് കൊവിഡ്; 25,930 പേർക്ക് രോഗമുക്തി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 244 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,48,817 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 25,930 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തിനേക്കാള്‍ ആറ് ശതമാനം കുറവാണ് പ്രതിദിന രോഗബാധിതരില്‍ ഉണ്ടായത്.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2.70 ലക്ഷമായി. 199 ദിവസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ മാത്രം 13, 217 കൊവിഡ് കേസുകളും 121 കൊവിഡ് മരണവുമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.