Saturday, October 19, 2024
National

ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ് ഇന്ന്; മമതയ്‌ക്ക്‌ നിർണായകം

 

കൊൽക്കത്ത: പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇന്ന് നിർണായക ദിനം. സംസ്‌ഥാനത്തെ മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ ഇന്ന് ഭവാനിപ്പൂർ ജനത മനസറിഞ്ഞ് വോട്ടിടണം. മമത മൽസരിക്കുന്ന ഭവാനിപ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരണമെങ്കില്‍ മമതയ്‌ക്ക്‌ ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്.

ബിജെപി സ്‌ഥാനാർഥിയായി പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്‌ഥാനാർഥിയായി ശ്രീജിബ് ബിശ്വാസുമാണ് മമതക്കെതിരെ മൽസരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് കഴിയും വരെ ഭവാനിപ്പൂരില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസം നടന്ന സംഘര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സർക്കാരിനെ അതൃപ്‌തി അറിയിച്ചു.

വോട്ടെടുപ്പ് ദിവസം മതിയായ സുരക്ഷ ഒരുക്കണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെടണം. നേരത്തെ ഉപതിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published.