സ്കൂള്‍ തുറക്കുന്നതില്‍ പൊതുജനാഭിപ്രായം തേടും; വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അധ്യാപക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത, പൊതുമരാമത്ത്, തദ്ദേശ വകുപ്പുമായി കൂടിയാലോചന നടത്താനും തീരുമാനമായി. പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായിചേർന്ന ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രൈമറി ക്ലാസുകളിലെ കുട്ടികളുമായി ബന്ധപ്പെട്ട് എല്ലാ ആശങ്കകളും അകറ്റുമെന്നും അന്തിമ തീരുമാനം പിന്നീടറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ- ആരോഗ്യ വകുപ്പ് മന്ത്രമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.