Saturday, January 11, 2025
Kerala

ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദം: പാലാ ബിഷപിനെതിരെ വീണ്ടും മുഖ്യമന്ത്രി

 

നാർകോട്ടിക് ജിഹാദ് പരാമർശം ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണ്. വസ്തുതാപരമായി കാര്യങ്ങൾ മനസ്സിലാക്കി വേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ.

ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് നാർകോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിർഭാഗ്യകരമാണ്. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന. പൊതുസമൂഹം ആ പ്രസ്താവനക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകർക്കാൻ ഏത് കേന്ദ്രത്തിൽ നിന്ന് ശ്രമമുണ്ടായാലും നമ്മുടെ നാട് അതിനെ ചെറുക്കും. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം പ്രസ്താവനയെ പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *