പാലക്കാട് മദ്യപിച്ചെത്തി വഴക്കിട്ട മകനെ പിതാവ് അടിച്ചു കൊലപ്പെടുത്തി
പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകനെ പിതാവ് അടിച്ചു കൊന്നു. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. പിതാവ് ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് രതീഷ് കൊല്ലപ്പെട്ടത്. ഇയാൾ കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് മദ്യപിച്ചാണ് രതീഷ് വീട്ടിലെത്തിയത്.
മദ്യപിച്ചെത്തിയ രതീഷ് അച്ഛനുമായി വഴക്കിടുകയും ബാലൻ മുളവടി കൊണ്ട് മകനെ മർദിക്കുകയുമായിരുന്നു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചല്ല മർദിച്ചതെന്ന് ബാലൻ പറഞ്ഞു. കൊല്ലപ്പെട്ട രതീഷ് നേരത്തെ ചില കേസുകളിൽ പ്രതിയാണ്