സാഹചര്യം അനുകൂലം: സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്നത് അടുത്ത ഘട്ടത്തിൽ തീരുമാനിക്കുമെന്ന് മന്ത്രി
സംസ്ഥാനത്ത് തീയറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യത്തിൽ തീരമാനം അടുത്ത ഘട്ടത്തിലെന്ന് മന്ത്രി സജി ചെറിയാൻ. സാഹചര്യം അനുകൂലമാണ്. ടിപിആർ കുറഞ്ഞു കൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്. എത്രയും വേഗത്തിൽ തന്നെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു
ടിപിആർ പത്ത് ശതമാനത്തിൽ താഴെ എത്തിയാൽ തീയറ്ററുകൾ തുറക്കാമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. പൂജ അവധിയോടനുബന്ധിച്ച് തീയറ്ററുകൾ തുറക്കാമെന്ന ഉറപ്പാണ് മുമ്പ് നടന്ന ചർച്ചയിൽ സർക്കാർ നൽകിയത്. ആദ്യ ഘട്ടത്തിൽ അമ്പത് ശതമാനം സീറ്റിംഗ് പ്രകാരമാകും തീയറ്ററുകൾ തുറന്നു പ്രവർത്തിക്കുക. നാല് ഷോകൾ നടത്താനും അനുമതി നൽകിയേക്കും.