അമേരിക്കയിലെ അറ്റ്ലാൻ്റ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു
അമേരിക്കയിലെ അറ്റ്ലാൻ്റയിലുള്ള മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് പരിശോധന നടുത്തുകയായിരുന്നു. മൂക്കിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ എത്ര ഗൊറില്ലകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കിയിട്ടില്ല.കൂടുതൽ പരിശോധന ഫലങ്ങൾ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
മൃഗശാലയിലുള്ള എല്ലാ ഗൊറില്ലകളിൽ നിന്നും സാമ്പിളുകൾ സ്വീകരിച്ചിട്ടുണ്ട്. ഗൊറില്ലകളിൽ വിശപ്പ് കുറഞ്ഞതും സംശയത്തിനിടയാക്കിയിരുന്നു. മൃഗശാലയിലെ ഉദ്യോഗസ്ഥന് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയാളിൽ നിന്നാകാം രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.