Tuesday, April 15, 2025
Kerala

ആശങ്ക ഉയർത്തി കോഴിക്കോട് വീണ്ടും നിപ ; 12 വയസുകാരന്‍ ചികില്‍സയിൽ

 

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. 12 വയസുള്ള കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത് രോഗലക്ഷണങ്ങളോടെ പന്ത്രണ്ട് വയസ്സുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് തന്നെ ഇത്തരത്തിൽ ഛർദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാൽ നിപ പരിശോധന നടത്തണമെന്ന നിർദേശത്തെ തുടർന്ന് ആലപ്പുഴ വൈറോളജി ലാബിലേക്ക് കുട്ടിയുടെ സ്രവത്തിന്റെ സാംപിൾ അയക്കുകയായിരുന്നു. നിലവിൽ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്.

കുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നമുണ്ടോ എന്ന കാര്യങ്ങളൊന്നും ആരോഗ്യവകുപ്പ് പുറത്തുവിടിട്ടില്ല. സംഭവത്തിൽ ആരോഗ്യവകുപ്പിനോട് ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി നേരിട്ട് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജ് നാളെ കോഴിക്കോട്ട് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്

എല്ലാവരും ജാഗ്രത പാലിക്കുക

 

 

Leave a Reply

Your email address will not be published. Required fields are marked *