Wednesday, April 16, 2025
World

സ്ഫോടനത്തെക്കുറിച്ച് ദൃക്സാക്ഷി; കണ്‍മുന്നില്‍ ആളുകള്‍ പിടഞ്ഞുവീണു: എന്‍റെ കൈകളിൽ കിടന്നാണ് ആ അഞ്ച് വയസ്സുകാരി മരിച്ചത്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നൂറോളം പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനം നടന്നതിന്റെ ഞെട്ടൽ മാറാതെ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍. താലിബാന്റെ പക്കല്‍ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടെ ഉണ്ടായ സ്‌ഫോടനത്തെ ഭീതിയോടെയാണ് ദൃക്‌സാക്ഷികള്‍ ഓര്‍ത്തെടുക്കുന്നത്.

കണ്‍മുന്നില്‍ ആളുകള്‍ പിടഞ്ഞുവീണു മരിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് ദൃക്‌സാക്ഷിയായ കാള്‍. അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് കാൾ പറഞ്ഞു. അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് കാള്‍ പറഞ്ഞു.

‘വിമാനത്താവളത്തിന് പുറത്ത് ഒരു കനാല്‍ ഉണ്ടായിരുന്നു. അതിന്റെ മറുവശത്ത് യുഎസ് സൈനികര്‍ അഭയാര്‍ഥികളുടെ യാത്രാരേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അതിനാലാണ് നിരവധി യുഎസ് സൈനികരും ആക്രമണത്തിനിരയായത്’- കാള്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്താനില്‍നിന്ന് അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെയാണ് കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനു പുറത്ത് ഇരട്ടസ്‌ഫോടനം നടന്നത്. ഭീകരാക്രമണത്തില്‍ 13 യു.എസ്. ദൗത്യസംഘാംഗങ്ങളും നിരവധി അഭയാര്‍ഥികളും കൊല്ലപ്പെട്ടു. താലിബാനികളടക്കം 140 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *