Thursday, October 17, 2024
Kerala

കൊവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു; ആലുവയില്‍ യുവാവ് ജീവനൊടുക്കി

എറണാകുളം: ആലുവ ചെങ്ങമനാട് യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷണുവാണ് മരിച്ചത്. സൗദിയിലിരിക്കെ  ഭാര്യയും നവജാത ശിശുവും മരിച്ചതിന് പിറകെയാണ് വിഷ്ണു നാട്ടിലെത്തിയത്.

വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിനെ നാട്ടുകാര്‍ ദേശം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയില്‍ അക്കൗണ്ടന്റായിരുന്നു വിഷ്ണു

Leave a Reply

Your email address will not be published.