Tuesday, April 15, 2025
National

കൊവിഡ് വാക്‌സിൻ വാട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം; പുതിയ രീതി പരിചയപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിൻ ഇനി മുതൽ വാട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രിയാണ് പുതിയ രീതി അറിയിച്ചത്. വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി  Book Slot എന്ന് 9013151515 നമ്പറിൽ ടൈപ്പ് ചെയ്ത് അയക്കണം. ഇതിന് ശേഷം ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാൽ വാക്‌സിൻ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിവരങ്ങൾ അറിയാംം

MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയാണ് പുതിയ രീതി ഒരുക്കിയിരിക്കുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റും ഈ രീതിയിൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. നിലവിൽ കൊവിൻ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴിയാണ് വാക്‌സിൻ ബുക്ക് ചെയ്യാൻ സൗകര്യമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *