ഒരു തുള്ളി രക്തം പരിശോധിക്കുന്നതിലൂടെ അറിയാവുന്ന രോഗങ്ങള്‍
പല കാര്യങ്ങളിലും നമ്മള്‍ പലപ്പോഴായി രക്തപരിശോധന നടത്താറുണ്ട്. ഒരു ചെറിയ പനിക്ക് പോലും ഹോസ്പിറ്റലില്‍ ചെന്നാല്‍ പലപ്പോഴും ഡോക്ടര്‍ പറയും രക്തം പരിശോധിക്കുന്നതിന്. ഒരു ചെറിയ രക്തപരിശോധന നടത്തുന്നതിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. രക്ത പരിശോധന നടത്തുന്നതിലൂടെ എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് അറിയാന്‍ സാധിക്കും എന്നത് അതിശയം ഉണ്ടാക്കുന്നതാണ്. നമ്മള്‍ വളരെ സിംപിളായി ചെയ്യുന്ന ഒരു രക്ത പരിശോധനക്ക് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയ രോഗത്തെ വരെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളെ നമുക്ക് ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രമേഹം, ക്യാന്‍സര്‍, അണുബാധ, വിവിധ തരത്തിലുള്ള പനികള്‍, എയ്ഡ്‌സ്, ഗര്‍ഭധാരണം എന്നിവയെല്ലാം ഒരു രക്തപരിശോധനയിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കാം.
ഗര്‍ഭിണിയാണോ അറിയാന്‍
മൂത്രപരിശോധന നടത്തിയാണ് പലരും ഗര്‍ഭധാരണത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. എന്നാല്‍ രക്തപരിശോധന നടത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ശരീരത്തില്‍ എച്ച്‌സിജി ഹോര്‍മോണ്‍ ഉണ്ടോ ഇല്ലയോ എന്നുള്ളത് ആദ്യം തിരിച്ചറിയാന്‍ സാധിക്കുന്നത് രക്തത്തിലാണ്. ആര്‍ത്തവം തെറ്റുന്നതിന് മുന്‍പ് തന്നെ രക്തപരിശോധന നടത്തി ന്ിങ്ങള്‍ക്ക് ഗര്‍ഭധാരണം കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്നത് ബ്ലഡ് ടെസ്റ്റ് തന്നെയാണ്. മൂത്രം ടെസ്റ്റ് ചെയ്ത് ഫലം തേടുന്നതിനേക്കാള്‍ എളുപ്പത്തില്‍ നമുക്ക് രക്തത്തിലെ എച്ച് സി ജി മനസ്സിലാക്കി നമുക്ക് മനസ്സിലാക്കാം
വന്ധ്യതയെ മനസ്സിലാക്കാം
വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. എന്നാല്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും രക്തം പരിശോധിക്കാവുന്നതാണ്. ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ അണ്ഡത്തിന്റെ ആരോഗ്യം എണ്ണം വളര്‍ച്ച എന്നിവയെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് വന്ധ്യത ചികിത്സക്ക് രക്ത പരിശോധന നടത്തുന്നതും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഡോക്ടറെ കാണാവുന്നതാണ്.
പ്രായം മനസ്സിലാക്കാം
പ്രായം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളി ഉണ്ടാക്കുന്നതാണ്. അതിന്റേതായ ആരോഗ്യ പ്രശ്‌നങ്ങളും പലപ്പോഴും നിങ്ങളെ ബാധിക്കുന്നുണ്ട്.. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് പ്രായമനുസരിച്ചുള്ള ആരോഗ്യം ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിനും രക്ത പരിശോധന സഹായിക്കുന്നു. ഇതനുസരിച്ച് നിങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ഭക്ഷണ ശീലം എന്നിവയെല്ലാം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യം കൃത്യമാണോ അല്ലയോ എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു
വന്ധ്യതയെ മനസ്സിലാക്കാം
വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. എന്നാല്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും രക്തം പരിശോധിക്കാവുന്നതാണ്. ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ അണ്ഡത്തിന്റെ ആരോഗ്യം എണ്ണം വളര്‍ച്ച എന്നിവയെല്ലാം മനസ്സിലാക്കാന്‍സാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് വന്ധ്യത ചികിത്സക്ക് രക്ത പരിശോധന നടത്തുന്നതും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഡോക്ടറെ കാണാവുന്നതാണ്.
പ്രായം മനസ്സിലാക്കാം
പ്രായം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളി ഉണ്ടാക്കുന്നതാണ്. അതിന്റേതായ ആരോഗ്യ പ്രശ്‌നങ്ങളും പലപ്പോഴും നിങ്ങളെ ബാധിക്കുന്നുണ്ട്.. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് പ്രായമനുസരിച്ചുള്ള ആരോഗ്യം ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിനും രക്ത പരിശോധന സഹായിക്കുന്നു. ഇതനുസരിച്ച് നിങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ഭക്ഷണ ശീലം എന്നിവയെല്ലാം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യം കൃത്യമാണോ അല്ലയോ എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു
മാനസികാരോഗ്യം അറിയാം
രക്തപരിശോധനയിലൂടെ നിങ്ങള്‍ക്ക് മാനസികാരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ബ്ലഡ് ടെസ്റ്റിലൂടെ നിങ്ങളില്‍ ഉത്കണ്ഠ, ഡിപ്രഷന്‍, മാനസിക സമ്മര്‍ദ്ദം എന്നിവക്കെല്ലാം ഒരു ബ്ലഡ് പരിശോധനയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം നോക്കിയാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതും അറിയുന്നതും. അതുകൊണ്ട് മാനസികാരോഗ്യം വര്‍ദ്ധിക്കുന്നുണ്ടോ കുറയുന്നുണ്ടോ എന്നുള്ളത് രക്തപരിശോധനയിലൂടെ മനസ്സിലാക്കാം.
ഓര്‍മ്മക്കുറവും അല്‍ഷിമേഴ്‌സും
നിങ്ങളില്‍ ഓര്‍മ്മക്കുറവും അല്‍ഷിമേഴ്‌സും പോലുള്ള രോഗങ്ങളെ കണ്ടെത്തുന്നതിനും ബ്ലഡ് ടെസ്റ്റ് സഹായിക്കുന്നു. ബ്ലഡ് ടെസ്റ്റ് നടത്തുമ്പോള്‍ അതിലെ ചില ഘടകങ്ങളാണ് നിങ്ങളില്‍ ഇത്തരം രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നത്. അതുകൊണ്ട് നമ്മള്‍ പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് രക്തപരിശോധനയിലൂടെ
കിഡ്‌നിയുടെ ആരോഗ്യം
കിഡ്‌നിയുടെ ആരോഗ്യം കൃത്യമായ രീതിയില്‍ അല്ല എന്നുള്ളത് നമുക്ക് ആദ്യ ഘട്ടങ്ങളില്‍ മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതിന് വേണ്ടി ബ്ലഡ് ടെസ്റ്റ് നടത്തിയാല്‍ നമുക്ക് പലപ്പോഴും കിഡ്‌നിയുടെ ആരോഗ്യത്തെക്കുറിച്ചും പ്രവര്‍ത്തന ക്ഷമതയെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു. സ്ത്രീകളിലെ ക്രിയാറ്റിന്‍ ലെവല്‍ 1.2 പുരുഷന്‍മാരില്‍ 1.4 ആയാല്‍ അതിനര്‍ത്ഥം നിങ്ങളുടെ കിഡ്‌നി പ്രശ്‌നത്തിലാണ് എന്നാണ്. ഇത് ബ്ലഡ് ടെസ്റ്റ് നടത്തി കണ്ടെത്താവുന്നതാണ്.
പ്രമേഹം മനസ്സിലാക്കാം
പ്രമേഹം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് കൂടുതലാണോ കുറവാണോ എന്ന് മനസ്സിലാക്കാന്‍ ഒരു ചെറിയ ബ്ലഡ് ടെസ്റ്റിലൂടെ സാധിക്കുന്നു. ഇതും ആരോഗ്യത്തിന് വിലങ്ങ് തടിയാവുന്ന അനാരോഗ്യകരമായ അവസ്ഥയാണ് എന്നുള്ളതാണ് സത്യം