പാർട്ടി പുറത്താക്കിയാലും പാർട്ടിയിൽ തുടരും; സിപിഐയിൽ പോകുമെന്ന വാർത്ത നിഷേധിച്ച് എസ് രാജേന്ദ്രൻ
സിപിഐയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ചില ആളുകളുടെ ആഗ്രഹം മാത്രമാണ് വാർത്തക്ക് പിന്നിൽ. പാർട്ടിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ നിയമച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാകട്ടെയെന്നും രാജേന്ദ്രൻ പറഞ്ഞു
ഇത്തവണ രാജേന്ദ്രന് ദേവികുളത്ത് സിപിഎം സീറ്റ് നൽകിയിരുന്നില്ല. പകരം സ്ഥാനാർഥിയായ എ രാജയെ തോൽപ്പിക്കാൻ രാജേന്ദ്രന്റെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിലും അനധികൃത സ്വത്ത് സമ്പാദനത്തിലുമാണ് പാർട്ടി അന്വേഷണം നടക്കുന്നത്.
ഇതോടെയാണ് രാജേന്ദ്രൻ സിപിഎം വിട്ട് സിപിഐയിലേക്ക് പോകുമെന്ന് വാർത്തകൾ വന്നത്. എന്നാൽ താനിപ്പോൾ ചെന്നൈയിലാണ് ഉള്ളതെന്നും പാർട്ടി പുറത്താക്കിയാലും മറ്റ് നടപടികൾ സ്വീകരിച്ചാലും പാർട്ടിയിൽ തന്നെ തുടരുമെന്നും രാജേന്ദ്രൻ പറഞ്ഞു.