Thursday, January 9, 2025
Kerala

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് അർജുൻ ആയങ്കി

കണ്ണൂർ കേന്ദ്രീകരിച്ച് അർജുൻ ആയങ്കിക്ക് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ടിപി കേസ് പ്രതികളുടെ പേരുപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്ത് നടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തേക്കും. ഇതുകൂടി കണക്കിലെടുത്താണ് കോടതി വിധി പറയുക. വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടത്തിയതിൽ പ്രതിക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *