കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: 567 ഗ്രാം സ്വർണം പിടികൂടി
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കാസർകോട് മുള്ള്യാർ സ്വദേശി അബ്ദുൾ ജബീറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
അബുദാബിയിൽ നിന്നെത്തിയ ഇയാളുടെ പക്കൽ നിന്നും 567 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഇതിന് വിപണിയിൽ 20 ലക്ഷത്തോളം രൂപ ചിലവു വരും. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.