തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണം; വാളയാർ കടക്കണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം
കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാടും. കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കിയത്. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് കടക്കാൻ 72 മണിക്കൂറിനിടയിൽ എടുത്ത ആർ ടി പി സി ആർ പരിശോധനാ ഫലം കരുതണം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും അതിർത്തി കടക്കാം
കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം പറയുന്നു. വാളയാർ അടക്കം കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റുകളിലും കർശന പരിശോധനയുണ്ടാകും. കോയമ്പത്തൂരിലെയും നീലഗിരിയിലെയും അതിർത്തിയിൽ മാത്രമാണ് കർശന നിയന്ത്രണം. മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ തമിഴ്‌നാടിന്റെ ഇ പാസ് കയ്യിൽ കരുതിയാൽ മതി