സ്‌കൂട്ടറിൽ നിന്ന് തെന്നിവീണത് ടാങ്കറിനടിയിലേക്ക്; കണ്ണൂരിൽ യുവതിക്ക് ദാരുണാന്ത്യം
കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ജംഗ്ഷനിൽ വെച്ച് തെന്നി വീഴുകയായിരുന്നു. വണ്ടിയിൽ നിന്ന് തെറിച്ചു വീണ സ്ത്രീയുടെ മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി. ഇരുചക്ര വാഹനത്തിൽ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.