Thursday, January 9, 2025
Kerala

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; സംസ്ഥാനത്തും ഇന്നും നാളെയും വാരാന്ത്യ ലോക്ക് ഡൗൺ

സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ ലോക്ക് ഡൗൺ. കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. ടിപിആർ കുറവുള്ള എ ബി പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതി. സി മേഖലയിൽ 25 ശതമാനം ജീവനക്കാർക്ക് ഓഫീസിലെത്താം

ഡി മേഖലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ഓഫീസിലെത്താത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഇന്നലെ ടിപിആർ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ കൂടുതലാണ്. മലപ്പുറത്ത് 20.56 ശതമാനമാണ് ടിപിആർ

Leave a Reply

Your email address will not be published. Required fields are marked *